യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി; 28കാരന്‍ അറസ്റ്റില്‍

ഇടുക്കി വണ്ണപ്പുറം മുണ്ടന്‍മുടി ഭാഗത്ത് വെള്ളാം പറമ്പില്‍ വീട്ടില്‍ ജോബി (28) യെയാണ് ഞാറയ്ക്കല്‍ പോലീസ് പിടികൂടിയത്.

തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് പണം തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍. ഇടുക്കി വണ്ണപ്പുറം മുണ്ടന്‍മുടി ഭാഗത്ത് വെള്ളാം പറമ്പില്‍ വീട്ടില്‍ ജോബി (28) യെയാണ് ഞാറയ്ക്കല്‍ പോലീസ് പിടികൂടിയത്. ഞാറയ്ക്കല്‍ സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന യുവതിക്ക് യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 1,50,000 രൂപ വാങ്ങുകയും ജോലി നല്‍കാതെ കമ്പളിപ്പിക്കുകയായിരുന്നു.

യുവതി പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ നല്‍കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. ജോബിയുടെ ഉടമസ്ഥതയില്‍ തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന കൊളംബസ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴി യു കെയിലേക്ക് ജോലിയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നായിരുന്നു യുവതിയെ ധരിപ്പിച്ചിരുന്നത്. ഇയാള്‍ക്കെതിരെ പല പോലീസ് സ്റ്റേഷനുകളിലായി എട്ട് കേസുകളുണ്ട്.

Exit mobile version