കെ രാധാകൃഷ്ണനെ ആശ്ലേഷിക്കുന്ന ദിവ്യ എസ് അയ്യർ; ചിത്രം ഏറ്റെടുത്ത് സോഷ്യൽമീഡിയ; ഇത്ര ആഘോഷിക്കാൻ മാത്രം എന്തുണ്ടെന്ന് ഒരു കൂട്ടർ; ചർച്ച

തിരുവനന്തപുരം: മുൻമന്ത്രിയും നിയുക്ത എംപിയുമായ കെ രാധാകൃഷ്ണനെ ആശ്ലേഷിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ എസ് അയ്യരുടെ ചിത്രം സാഷ്യൽമീഡിയയിൽ വൈറലാകുന്നു. ഓർമ്മക്കുറിപ്പായി പങ്കിട്ട ഒരുപിടി ചിത്രങ്ങളുടെകൂട്ടത്തിലാണ് ഈ ചിത്രവും ദിവ്യ എസ് അയ്യർ പങ്കുവെച്ചിരിക്കുന്നത്.

മന്ത്രിസ്ഥാനം രാജിവെച്ചശേഷം കെ രാധാകൃഷ്ണനെ സന്ദർശിച്ച ദിവ്യ എസ്അയ്യർ ഇൻസ്റ്റഗ്രാമിൽ ഒരു ഓർമക്കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഈ സമയത്തെടുത്ത ചിത്രങ്ങളാണ് ദിവ്യ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്.

”കനിവാർന്ന വിരലാൽ വാർത്തെടുത്തൊരു കുടുംബം.രാധേട്ടാ, രാധാകൃഷ്ണാ, വലിയച്ഛാ,സർ… എന്നിങ്ങനെ പല വാത്സല്യവിളികൾ കൊണ്ട് ഇന്നു മുഖരിതം ആയിരുന്ന മന്ത്രി വസതിയിൽ യാത്രയയക്കാനെത്തിയ കുടുംബാംഗങ്ങൾക്കൊപ്പം. പത്തനംതിട്ടയിലെ കളക്ടർ വസതിയിൽ നിന്നും ഞാൻ ഇറങ്ങുമ്പോൾ അന്നു അദ്ദേഹത്തിന്റെ സ്നേഹസാന്നിധ്യത്തിന്റെ മധുരം ഒരിക്കൽ കൂടി നുകർന്നപോൽ”- എന്നാണ് ക്യാപ്ഷനായി ദിവ്യ കുറിച്ചിരിക്കുന്നത്.

ALSO READ- വയറ്റിൽ 2 കിലോ കൊക്കെയ്ൻ; ഒമാനിൽ നിന്നും കൊച്ചിയിലെത്തിയ വിദേശ ദമ്പതിമാർ വിഴുങ്ങിയത് 30 കോടിയുടെ ലഹരിമരുന്ന്; അറസ്റ്റ്

അതേസമയം, ദിവ്യ എസ് അയ്യർ മന്ത്രിയെ ആശ്ലേഷിക്കുന്ന ചിത്രം സോഷ്യൽമീഡിയ പ്‌ളാറ്റ്‌ഫോമുകളിൽ വലിയ ചർച്ചയാവുകയാണ്. മൂന്നുവര്ഷത്തിലേറെ മന്ത്രിയായിരിക്കെ അദ്ദേഹം ചെയ്ത പ്രവർത്തികളൊന്നും ആഘോഷിക്കാതിരുന്ന മാധ്യമങ്ങൾ ഈ ചിത്രം മാത്രം ഒടുവിൽ ആഘോഷിക്കുന്നതിന് പിന്നിൽ ജാതീയ ചിന്തയാണെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.

മന്ത്രിയെ പ്രോട്ടോകോൾ പ്രകാരം താഴെതട്ടിലുള്ള ഐഎഎസ് ഉദ്യോഗസ്ഥ ആശ്ലേഷിക്കുന്നത് ആഘോഷിക്കാനെന്തിരിക്കുന്നു എന്നാണ് മറ്റൊരു വാദം. ഇതിനിടെ ചില ഗ്രൂപ്പികൾ ഇത് ജാതീയതയ്ക്ക് എതിരായ പോരാട്ടം എന്ന തരത്തിലും പ്രചരിക്കുന്നുണ്ട്. ഇതിനെ വിമർശിക്കുകയാണ് മറ്റൊ കൂട്ടർ.

അതേസമയം പരിശുദ്ധമായ സ്‌നേഹമാണ് ഈ ചിത്രത്തിൽ കാണാനാവുന്നതെന്നും മാനവിക സ്‌നേഹത്തെയാണ് ഈ ചിത്രം ഉയർത്തിക്കാണിക്കുന്നതെന്നുമാണ് മറ്റൊരു വാദം. ഏതായാലും ഈ ചിത്രം വലിയ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്.

Exit mobile version