ദുരൂഹ സാഹചര്യത്തില്‍ ഗര്‍ഭിണിയായ യുവതി വീടിനുള്ളില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് പിടിയില്‍

ഭര്‍ത്താവ് നിഖിലിനെ പോലീസ് അറസ്റ്റ് ചെയ്തു.

പാലക്കാട്: ഗര്‍ഭിണിയായ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരിമ്പ വെട്ടം പടിഞ്ഞാകരയില്‍ സജിത (26)നെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് നിഖിലിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇരുവരും ഇന്നലെ രാത്രി വഴക്കു കൂടിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഭര്‍ത്താവ് മദ്യപിച്ചെത്തി പ്രശ്‌നം ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാരും പറയുന്നു. പോലീസും വിരലടയാള വിദഗ്ദരും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. 7 മാസം ഗര്‍ഭിണിയായ യുവതിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Exit mobile version