ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പൂജിച്ച് പുറത്തെത്തിച്ച നേദ്യത്തില്‍ പവര്‍ ബാങ്ക് കണ്ടെത്തി, അന്വേഷണം

ക്ഷേത്രത്തിനകത്തേക്ക് മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണം കൊണ്ടുപോകുന്നതിന് വിലക്കുണ്ടെന്നിരിക്കെയാണ് ഈ കനത്ത സുരക്ഷാ വീഴ്ച്ച.

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം ശ്രീകോവിലിനുള്ളില്‍ നിന്നും പൂജിച്ച് പുറത്തെത്തിച്ച നേദ്യങ്ങളില്‍ ഇലട്രോണിക് ഉപകരണം കണ്ടെടുത്തു. പൊട്ടിത്തെറിക്കാന്‍ ഏറെ സാധ്യതയേറെയുള്ള പവര്‍ ബാങ്കാണ് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ക്ഷേത്രത്തില്‍ പുണ്യാഹം നടത്തി. പൂജാ യോഗ്യമല്ലാത്ത വസ്തു കണ്ടെത്തിയതിനായിരുന്നു പുണ്യാഹം നടത്തിയത്.

സംഭവത്തില്‍ ഗുരുവായൂര്‍ ദേവസ്വം പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ഷേത്രത്തിനകത്തേക്ക് മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണം കൊണ്ടുപോകുന്നതിന് വിലക്കുണ്ടെന്നിരിക്കെയാണ് ഈ കനത്ത സുരക്ഷാ വീഴ്ച്ച.

Exit mobile version