നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തില്‍ ഇടിച്ചു; ശരീരത്തില്‍ കമ്പി തുളച്ചു കയറി യുവാക്കള്‍ക്ക് ദാരുണാന്ത്യം

മലപ്പുറം വെളിയംകോട് സ്വദേശി ആഷിക്ക് (22), കരിങ്കല്ലത്താണി സ്വദേശി ഫാസില്‍ (19) എന്നിവരാണ് മരിച്ചത്.

മലപ്പുറം: നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തില്‍ ഇടിച്ചതിനെ തുടര്‍ന്ന് പാലത്തിലുണ്ടായിരുന്ന കമ്പി ശരീരത്തില്‍ തുളച്ചു കയറി യുവാക്കള്‍ക്ക് ദാരുണാന്ത്യം. മലപ്പുറം വെളിയംകോട് സ്വദേശി ആഷിക്ക് (22), കരിങ്കല്ലത്താണി സ്വദേശി ഫാസില്‍ (19) എന്നിവരാണ് മരിച്ചത്.

നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തില്‍ കൈവരി നിര്‍മിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. ചാവക്കാട് – പൊന്നാനി ദേശീയ പാതയില്‍ വെളിയംകോട് ആണ് ഇന്നലെ രാത്രി അപകടമുണ്ടായത്.

സംഭവ സ്ഥലത്തുവെച്ചു തന്നെ ഇരുവരും മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Exit mobile version