റെയില്‍വേ സ്റ്റേഷനില്‍ നിന്നും വാങ്ങിയ വടയ്‌ക്കൊപ്പമുള്ള ചട്ണിയില്‍ ചത്ത തവള, ഞെട്ടി യാത്രക്കാരന്‍, പരാതി

ഷൊര്‍ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ നിന്നും യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള. ആലപ്പുഴ സ്വദേശിക്കാണ് ഈ ദുരനുഭവമുണ്ടായത്. ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് സംഭവം.

ആലപ്പുഴ സ്വദേശി വാങ്ങിയ വടയ്ക്കൊപ്പം ലഭിച്ച ചട്ണിയിലാണ് ചത്ത തവളയെ കണ്ടത്. തവളയെ കണ്ടതോടെ യാത്രക്കാരന്‍ റെയില്‍വേ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

also read:വീടിന്റെ ഗോവണിയില്‍ നിന്ന് വീണു, രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം

സംഭവത്തില്‍ കരാറുകാരനെതിരേ റെയില്‍വേയുടെ ആരോഗ്യവിഭാഗം നടപടിയെടുത്തിട്ടുണ്ട്. പിഴ ഈടാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

Exit mobile version