സ്‌കൂട്ടറും ഇന്നോവയും കൂട്ടിയിടിച്ച് അപകടം; ചികിത്സയിലായിരുന്ന 14കാരന്‍ മരിച്ചു

death|bignewslive

കോഴിക്കോട്: സ്‌കൂട്ടര്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിലാണ് സംഭവം. നെല്ലാങ്കണ്ടി ആനപ്പാറ കണ്ടാലമ്മല്‍ നിസാറിന്റെ മകന്‍ ആദില്‍ ആണ് മരിച്ചത്.

പതിനാല് വയസ്സായിരുന്നു. പെരുന്നാള്‍ ദിവസം രാവിലെ നെല്ലാങ്കണ്ടി പെട്രോള്‍ പമ്പിന് മുന്‍വശത്തുവെച്ചായിരുന്നു അപകടം സംഭവിച്ചത്.

പെട്രോള്‍ പമ്പില്‍ നിന്നും റോഡിലേക്ക് ഇറങ്ങിയ സ്‌കൂട്ടറും താമരശ്ശേരി ഭാഗത്ത് നിന്ന് വന്ന ഇന്നോവ കാറും തമ്മില്‍ കൂട്ടി ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ആദിലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.

അപകടം സംഭവിക്കുമ്പോള്‍ ആദിലിനൊപ്പം രണ്ട് സുഹൃത്തുക്കളും സ്‌കൂട്ടറിലുണ്ടായിരുന്നു. ഇവര്‍ രണ്ട് പേരും സാരമായി പരിക്കേറ്റ് ചികിത്സയിലാണ്.

Exit mobile version