വീടിനുള്ളിൽ എട്ടാം ക്ലാസുകാരൻ മരിച്ചനിലയിൽ; കൈയ്യിൽ തുണികൊണ്ടുള്ള കെട്ട്; ദുരൂഹത; അന്വേഷണം

തിരുവനന്തപുരം: തലസ്ഥാനത്ത് വെള്ളറടയിൽ എട്ടാംക്ലാസ് വിദ്യാർഥിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. വെള്ളറട അമ്പലം സ്വദേശികളായ അരുളാനന്ദകുമാർ-ഷൈനി ദമ്പതിമാരുടെ മകൻ അബി എന്നുവിളിക്കുന്ന അഖിലേഷ് കുമാറി(13)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

അഖിലേഷ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ബന്ധുക്കളാണ് കണ്ടെത്തിയത്. വീട്ടിലെ ജനലിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഒരു കൈ തുണികൊണ്ട് കെട്ടിയനിലയിലായിരുന്നു.

also read- പാഴ്‌സൽ വാങ്ങിയ ബിരിയാണിയിൽ പുഴു; കാഞ്ഞിരപ്പള്ളി ആശുപത്രിയിലെ കാന്റീൻ അടച്ചുപൂട്ടി

തുടർന്ന് സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയം ഉയർന്നതിനാൽ ഡിവൈഎസ്പി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണത്തിന് നേതൃത്വം നൽകുകയാണ്. മരിച്ച അഖിലേഷ് കുമാർ വാഴിച്ചൽ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയാണ്.

Exit mobile version