‘വീട്ടിലിരിന്നു പണം സമ്പാദിക്കാം’, പരസ്യം ചെയ്ത് ആലപ്പുഴ സ്വദേശിനിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തു; നാല് മലപ്പുറം സ്വദേശികൾ അറസ്റ്റിൽ

ആലപ്പുഴ: ജോലി വാഗ്ദാനം ചെയ്ത് ആലപ്പുഴ സ്വദേശിനിയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ നാല് മലപ്പുറം സ്വദേശികൾ ആലപ്പുഴ നോർത്ത് പോലീസ് പിടിയിൽ. മലപ്പുറം സ്വദേശികളായ ഉമർ അലി,ഷെമീർ അലി, അക്ബർ, മുഹമ്മദ് റിൻഷാദ് എന്നിവരാണ് പിടിയിലായത്. ഓൺലൈൻ വഴിയാണ് ആലപ്പുഴ സ്വദേശിനിയെ ഇവർ പറ്റിച്ചത്.

ഓൺലൈൻ തട്ടിപ്പ് വർധിച്ചു വരുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രപാലിക്കണമെന്നാണ് പോലീസ് മുന്നറിയിപ്പ് നൽകി. ആലപ്പുഴ സ്വദേശിനിയിൽ നിന്നു പന്ത്രണ്ട് ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്.

വീട്ടിലിരിന്നു പണം സമ്പാദിക്കാം എന്ന പരസ്യവാചകം കണ്ട് ഇവരെ ബന്ധപ്പെട്ട യുവതിയെ സംഘം കബളിപ്പിക്കുകയായിരുന്നു. വീടുവിറ്റു കിട്ടിയ പണത്തിൽ നിന്നു പന്ത്രണ്ടു ലക്ഷം രൂപയാണ് പരിചയമില്ലാത്ത ആളുകളുടെ ആവശ്യപ്രകാരം പരാതിക്കാരി അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത്.

also read- ‘വീട്ടിൽ വന്നാൽ താറാവ് കറിവച്ചു തരാം’, സ്‌നേഹത്തോടെ ക്ഷണിച്ച് ആരാധികയായ അമ്മ; ചേർത്ത്പിടിച്ച് മോഹൻലാൽ; വൈറൽ

പിന്നീട് തട്ടിപ്പ് മനസിലായതോടെ പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംഘം സ്ഥിരമായി തട്ടിപ്പ് നടത്തുന്നവരാണെന്ന് കണ്ടെത്തി. കൂടുതൽ ആളുകൾ ഈ സംഘത്തിലുണ്ടെന്ന് പോലീസ് പറഞ്ഞു. പിടിയിലായ നാലു പേരെയും റിമാൻഡ് ചെയ്തു.
also read- മികച്ച ഊർജ്ജ കാര്യക്ഷമത പ്രവർത്തനങ്ങൾ; മേയർ ആര്യ രാജേന്ദ്രന് പുരസ്‌കാരം

കൂടാതെ, സമാന രീതിയിൽ ധാരാളം ആളുകൾ കബിളിപ്പിക്കപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചു. കേന്ദ്ര അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ ചമഞ്ഞുള്ള തട്ടിപ്പും അടുത്തകാലത്തായി വ്യാപകമാകുന്നുണ്ട്.

Exit mobile version