കൊല്ലം: വയോധികയെ മർദ്ദിച്ച് വായിൽ തുണിതിരുകി കൈയിൽ കിടന്ന സ്വർണവളയും കമ്മലും പണവും കവർന്ന കേസിൽ ബന്ധുക്കൾ പിടിയിൽ. ഉളിയക്കോവിൽ ജനകീയ നഗർ-40, പാർവതിമന്ദിരത്തിൽ യശോധ(80)യെയാണ് ക്രൂരമായി മർദ്ദിച്ച് കവർച്ച നടത്തിയത്. ഈ കേസിൽ യശോധയുടെ ചെറുമകളും ഭർത്താവും പിടിയിലായി. ഉമയനല്ലൂർ സ്വദേശി ശരത് (28), ഇയാളുടെ ഭാര്യ പാർവതി (24) എന്നിവരാണ് പിടിയിലായത്.
ശരത് പാർവതിയുടെ സാന്നിധ്യത്തിൽ യശോധയെ മർദിക്കുകയും ആഭരണങ്ങൾ എടുക്കുകയും ചെയ്യുകയായിരുന്നു.മർദനത്തിൽ വയോധികയുടെ മൂന്നു പല്ലുകൾ നഷ്ടപ്പെടുകയും ചുണ്ടുകൾക്ക് മുറിവേൽക്കുകയും ചെയ്തു. അലമാരയിലുണ്ടായിരുന്ന 25,000 രൂപയും ഇവർ കവർന്നു. വാളുകാട്ടി ഭീഷണിപ്പെടുത്തിശേഷമാണ് കവർച്ചയ്ക്ക് ശേഷം ഇരുവരും രക്ഷപ്പെട്ടത്.
ALSO READ- വളാഞ്ചേരിയിൽ വിവാഹിതയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതികൾ മൂന്നുപേരും പിടിയിൽ
പിന്നീട് യശോധ നൽകിയ പരാതിയിൽ ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികൾ ഉമയനല്ലൂരിലെ വീട്ടിൽനിന്നു രക്ഷപ്പെട്ടിരുന്നു. പിന്നീട് സൈബർസെല്ലിന്റെ സഹായത്തോടെ പ്രതികളെ കഴക്കൂട്ടം ഭാഗത്തുനിന്ന് ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ ഇവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.