കോഴിക്കോട്: റെയില്‍വെ ലൈനിലെ സിഗ്‌നല്‍ കേബിള്‍ മുറിച്ചു മാറ്റിയ സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. വടകരക്കും മാഹിക്കും ഇടയിലെ പൂവ്വാടന്‍ ഗേറ്റിലാണ് സംഭവം. ട്രെയിനുകള്‍ക്ക് സിഗ്‌നല്‍ ലഭിക്കാതായതോടെ നടത്തിയ പരിശോധനയിലാണ് സിഗ്‌നല്‍ കേബിള്‍ മുറിച്ചു മാറ്റിയ നിലയില്‍ കണ്ടെത്തിയത്.
സിഗ്‌നല്‍ ലഭിക്കാതായതോടെ ഷൊര്‍ണ്ണൂര്‍ ഭാഗത്തേക്കും മംഗലാപുരം ഭാഗത്തേക്കും പോകേണ്ട ട്രെയിനുകളുടെ യാത്ര തടസ്സപ്പെട്ടു. ട്രെയിനുകള്‍ വൈകി. കേബിള്‍ മുറിച്ചുമാറ്റിയത് മോഷ്ടാക്കളെന്നാണ് സംശയം. സംഭവവുമായി ബന്ധപ്പെട്ട് റെയില്‍വേ പോലീസ് ഇതര സംസ്ഥാനക്കാരായ രണ്ടു പേരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം.
Discussion about this post