പിസി ജോര്‍ജിന്റെ ജനപക്ഷവുമായി ഒരു ചര്‍ച്ചയും നടന്നിട്ടില്ല; പൂഞ്ഞാര്‍ എംഎല്‍എയുടെ യുഡിഎഫ് പ്രവേശനം തള്ളി ചെന്നിത്തല

പിസി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി യുഡിഎഫിലേക്ക് എന്ന വാര്‍ത്ത തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

തിരുവനന്തപുരം: പിസി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി യുഡിഎഫിലേക്ക് എന്ന വാര്‍ത്ത തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് യുഡിഎഫുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞതെന്ന് പ്രതിപക്ഷനേതാവ് പ്രതികരിച്ചു. ”നിങ്ങളെപ്പോലെ ഞാനും ആ വാര്‍ത്ത വായിച്ചു. കൂടുതല്‍ ഒന്നുമറിയില്ല. ഒരു ചര്‍ച്ചയും നടന്നിട്ടില്ല”ചെന്നിത്തല പറയുന്നു.

എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാനാണു നിയോഗിച്ചത്. അദ്ദേഹത്തിന് അറിയാവുന്ന ഒരു മേഖലയില്‍ കോണ്‍ഗ്രസിനെ സഹായിക്കുന്നു. അത് ഒരു സ്ഥാനമൊന്നുമല്ല. ഇപ്പോള്‍ അതിനു മാത്രമാണു തീരുമാനിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് പുനഃസംഘടന വേണമെന്നോ വേണ്ടെന്നോ പറയാന്‍ ആളല്ല. അക്കാര്യം അന്തിമമായി ഹൈക്കമാന്‍ഡ് തീരുമാനിക്കും ചെന്നിത്തല പറഞ്ഞു.

Exit mobile version