കോട്ടയത്ത് സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ചു; കോളേജിലേക്ക് പോവുകയായിരുന്ന ബി.ടെക് വിദ്യാർഥിക്ക് ദാരുണമരണം

കോട്ടയം: കോട്ടയത്ത് സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് വിദ്യാർഥിക്ക് ദാരുണമരണം. ഇടുക്കി പെരുവന്താനം കുളത്തുങ്കൽ സ്വദേശി അമൽ ഷാജി (21) ആണ് മരിച്ചത്.

കാഞ്ഞിരപ്പള്ളി – എരുമേലി റോഡിൽ ഒന്നാം മൈലിനു സമീപമാണ് സ്‌കൂട്ടുറും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഇന്ന് രാവിലെ ആയിരുന്നു അപകടം. അമൽ ജ്യോതി കോളേജിലെ വിദ്യാർഥിയായിരുന്നു അമൽ. മൂന്നാം വർഷ ബി. ടെക് വിദ്യാർഥിയാണ്.

ALSO READ- ആൻജിയോഗ്രാം മെഷീൻ കേടായത് അറിയിച്ചില്ല; നെഞ്ചുവേദനയുമായി മണിക്കൂറുകൾ കാത്തിരുന്നു;യുവാവിനെ മരണത്തിലേക്ക് തള്ളിവിട്ട് സ്വകാര്യ ആശുപത്രി; ആരോപണം

വീട്ടിൽ നിന്നും കോളേജിലേക്ക് പോകുന്ന വഴിയാണ് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടത്.

Exit mobile version