കോട്ടയം: കോട്ടയത്ത് സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാർഥിക്ക് ദാരുണമരണം. ഇടുക്കി പെരുവന്താനം കുളത്തുങ്കൽ സ്വദേശി അമൽ ഷാജി (21) ആണ് മരിച്ചത്.
കാഞ്ഞിരപ്പള്ളി – എരുമേലി റോഡിൽ ഒന്നാം മൈലിനു സമീപമാണ് സ്കൂട്ടുറും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഇന്ന് രാവിലെ ആയിരുന്നു അപകടം. അമൽ ജ്യോതി കോളേജിലെ വിദ്യാർഥിയായിരുന്നു അമൽ. മൂന്നാം വർഷ ബി. ടെക് വിദ്യാർഥിയാണ്.
വീട്ടിൽ നിന്നും കോളേജിലേക്ക് പോകുന്ന വഴിയാണ് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടത്.
Discussion about this post