ഇടുക്കി: മകളുടെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു. ഇടുക്കിയിലെ പൈനാവിലാണ് സംഭവം. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ കൊച്ചു മലയില്‍ അന്നക്കുട്ടിയാണ് മരിച്ചത്.
അറുപത്തിയെട്ടുകാരി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. അന്നക്കുട്ടിയുടെ മകള്‍ പ്രിന്‍സിയുടെ ഭര്‍ത്താവ് സന്തോഷ് ആണ് ഇവരെ ആക്രമിച്ചത്.
ജൂണ്‍ അഞ്ചിനാണ് സന്തോഷ് അന്നക്കുട്ടിയെയും കൊച്ചുമകളെയും ആക്രമിച്ചത്. പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവത്തില്‍ അന്നക്കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന കൊച്ചുമകള്‍ ലിയക്കും പരുക്കേറ്റിരുന്നു.
ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ അന്നക്കുട്ടിയുടെയും മകന്‍ ജിന്‍സിന്റെയും വീടുകള്‍ക്കും പ്രതി സന്തോഷ് തീയിട്ടിരുന്നു. അക്രമത്തിന് പിന്നാലെ സന്തോഷ് ഒളിവില്‍ പോയിരുന്നു.
also read:തമിഴ്‌നാട്ടില്‍ മഴ കുറഞ്ഞു, കേരളത്തില്‍ കുതിച്ചുയര്‍ന്ന് പച്ചക്കറി വില, തക്കാളിക്ക് നൂറുരൂപ കടന്നു
വിദേശത്തുള്ള ഭാര്യയെ നാട്ടിലെത്തിക്കണമെന്നും, ശമ്പളം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു ആക്രമണം നടത്തിയത്. ബോഡിമെട്ടില്‍ നിന്നാണ് സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
Discussion about this post