തൊടുപുഴ: ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന് മരിച്ചു. കല്ലാറിലെ സ്വകാര്യ ആന സഫാരി കേന്ദ്രത്തില്‍ വെച്ചാണ് പാപ്പാനെ ആന ചവിട്ടിക്കൊന്നത്.
കാസര്‍ക്കോട് നീലേശ്വരം സ്വദേശി ബാലകൃഷ്ണന് ആണ് മരിച്ചത്. അറുപത്തിരണ്ട് വയസ്സായിരുന്നു. സഫാരി കഴിഞ്ഞു ആനയെ തളക്കുന്നതിനിടെയാണ് ബാലകൃഷ്ണനു ചവിട്ടേറ്റത്.
also read:തമിഴ്നാട്ടില്‍ മഴ കുറഞ്ഞു, കേരളത്തില്‍ കുതിച്ചുയര്‍ന്ന് പച്ചക്കറി വില, തക്കാളിക്ക് നൂറുരൂപ കടന്നു
കേരള ഫാം എന്ന ആന സഫാരി കേന്ദ്രത്തില്‍ വച്ചാണ് സംഭവം. സഫാരി കഴിഞ്ഞു ആനയെ തളക്കുന്നതിനിടെയാണ് ബാലകൃഷ്ണനു ചവിട്ടേറ്റത്.
മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനു സേഷം മൃതദേഹം കുടുംബത്തിനു വിട്ടുനല്‍കും.
Discussion about this post