തിരുവനന്തപുരം: കേരളത്തില്‍ പച്ചക്കറി വില കുത്തനെ മുകളിലേക്ക്. വീണ്ടും നൂറുരൂപയ്ക്ക് മുകളിലേക്ക് കടന്നിരിക്കുകയാണ് തക്കാളി വില. എറണാകുളത്ത് നൂറുരൂപയാണ് ഒരു കിലോ തക്കാളിയുടെ വില.
കോഴിക്കോട് വില 82ല്‍ എത്തിയിരിക്കുകയാണ്. മഴ കുറഞ്ഞതോടെ തമിഴ്‌നാട്ടില്‍ പച്ചക്കറി ഉല്‍പാദനം കുറഞ്ഞതാണ് വില ഒറ്റയടിക്ക് കൂടാന്‍ കാരണം.
ഇഞ്ചിയുടെ വിലയും കുതിച്ചുയര്‍ന്നിട്ടുണ്ട്. 240 രൂപയാണ് എറണാകുളത്ത് ഇഞ്ചിയുടെ വില. 25 രൂപ ഉണ്ടായിരുന്ന വഴുതനങ്ങ ഒറ്റയടിക്ക് 40 രൂപയിലെത്തി. ബീന്‍സിന് 160 രൂപയാണ് ഇപ്പോഴത്തെ നിരക്ക്.
വഴുതനങ്ങ 25 രൂപയ്ക്ക് ലഭിച്ചിരുന്ന സ്ഥാനത്ത് ഒറ്റയടിക്ക് 40 രൂപയിലെത്തി. ബീന്‍സിന് 160 രൂപയാണ് ഇപ്പോഴത്തെ നിരക്ക്. വിലക്കയറ്റം സാധാരണക്കാരെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്.
Discussion about this post