മലക്കപ്പാറയില്‍ പോയി തിരികെ വരുന്നതിനിടെ കാട്ടാനയുടെ ആക്രമണം, 35കാരന് പരിക്ക്

തൃശൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ 35കാരന് പരിക്ക്. തൃശ്ശൂര്‍ ജില്ലയിലെ അതിരപ്പിള്ളിയിലാണ് സംഭവം. അടിച്ചില്‍തൊട്ടി ഊര് നിവാസി മുരുക സ്വാമിക്കാണ് പരിക്കേറ്റത്.

കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. മുരുക സ്വാമി മലക്കപ്പാറയില്‍ പോയി തിരികെ ഊരിലേക്ക് വരികയായിരുന്നു. അതിനിടെ മുരുക സ്വാമിക്ക് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു.

also read:നടൻ ദർശൻ ചവിട്ടി വീഴ്ത്തി; കൂട്ടാളികൾ ഷോക്കേൽപ്പിച്ചു, മർദ്ദിച്ച് ജനനേന്ദ്രിയം തകർത്തു; കൊല്ലപ്പെട്ട യുവാവ് നേരിട്ടത് ക്രൂരപീഡനങ്ങളെന്ന് പോലീസ്

ആന വരുന്നതു കണ്ട് പാറയുടെ മുകളില്‍ നിന്ന് ചാടിയ മുരുക സ്വാമിയുടെ ഇടതു കാലിലെ എല്ല് പൊട്ടി. മുരുകസ്വാമിയെ രക്ഷിക്കാനും കഴിഞ്ഞിരുന്നില്ല.

ആന റോഡില്‍ രാത്രി മുഴുവന്‍ നിലയുറപ്പിച്ചതോടെ ഇന്ന് രാവിലെയാണ് മുരുകസ്വാമിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ആയത്. തന്നെ കാട്ടാന കബാലിയാണ് ആക്രമിച്ചതെന്ന് മുരുക സ്വാമി പറഞ്ഞു.

Exit mobile version