ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടര്‍ കുഴഞ്ഞു വീണു; രക്ഷകരായി യാത്രക്കാര്‍

കൊല്ലം കുണ്ടറ സ്വദേശി ഷെറിന്‍(42) ആണ് ബസില്‍ വെച്ച് ഫിക്‌സ് വന്നതിനെ തുടര്‍ന്ന് കുഴഞ്ഞു വീണത്.

കൊല്ലം: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടര്‍ കുഴഞ്ഞു വീണു. കൊല്ലം കുണ്ടറ സ്വദേശി ഷെറിന്‍(42) ആണ് ബസില്‍ വെച്ച് ഫിക്‌സ് വന്നതിനെ തുടര്‍ന്ന് കുഴഞ്ഞു വീണത്.

യാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഡ്രൈവര്‍ ബസ് കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് തിരിച്ചുവിട്ടു. ശിവഗിരിയില്‍ നിന്നും കൂത്താട്ടുകുളത്തേക്ക് പോകുന്ന പാസ്റ്റ് പാസഞ്ചര്‍ ബസിലാണ് സംഭവം. ബോധ രഹിതനായ കണ്ടക്ടറെ യാത്രക്കാരുടെ സഹായത്തിലാണ് ബസ്സില്‍ നിന്ന് ഇറക്കിയത്.

Exit mobile version