പ്ലസ് വണ്‍ പ്രവേശനം; അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ ചേരാന്‍ നാളെ വരെ അവസരം, താത്കാലിക പ്രവേശനത്തിന് അനുമതിയില്ല

students| bignewlsive

തിരുവനന്തപുരം: പ്ലസ് വണ്‍ മൂന്നാംഘട്ട അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ ചേരാന്‍ വെള്ളിയാഴ്ച വരെ സമയം. രണ്ടാം അലോട്‌മെന്റില്‍ താത്കാലിക പ്രവേശനം നേടിയവരും പുതുതായി അലോട്‌മെന്റ് ലഭിച്ചവരും
വെള്ളിയാഴ്ച (നാളെ) വൈകീട്ട് അഞ്ച് മണിക്കുള്ളില്‍ പ്രവേശനം നേടണം,

വിദ്യാര്‍ത്ഥികള്‍ ഈ സമയപരിധിക്കുള്ളില്‍ ഫീസടച്ച് സ്ഥിരം പ്രവേശനം നേടണം. താല്‍ക്കാലിക പ്രവേശനത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്താന്‍ ഇനി അവസരം ഉണ്ടായിരിക്കില്ല.

ഈ ഘട്ടത്തില്‍ ഈ വിദ്യാര്‍ഥികള്‍ സ്ഥിരം പ്രവേശനം നേടണം. അതേസമയം, അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്ത വിദ്യാര്‍ഥികളെ സപ്ലിമെന്ററി അലോട്ട്മെന്റുകളില്‍ പരിഗണിക്കില്ല.

ഇതുവരെ അലോട്‌മെന്റ് കിട്ടാത്ത വിദ്യാര്‍ത്ഥികള്‍ സപ്ലിമെന്ററി അലോട്‌മെന്റിനായി അപേക്ഷ പുതുക്കി നല്‍കണം. ജൂലായ് രണ്ടിന് സപ്ലിമെന്ററി അലോട്‌മെന്റ് തുടങ്ങും.

Exit mobile version