നിയന്ത്രണം വിട്ട് പൊലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചു കയറി അപകടം; രണ്ട് പോലീസുദ്യോഗസ്ഥര്‍ക്ക് പരിക്ക്

accident|bignewslive

പാലക്കാട്: പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി അപകടം. പാലക്കാടാണ് സംഭവം. അപകടത്തില്‍ രണ്ട് പോലീസുദ്യോഗസ്ഥര്‍ക്ക് പരിക്ക് പറ്റി.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍ പെട്ടത്. ജീപ്പിലുണ്ടായിരുന്ന എസ്‌ഐയ്ക്കും വാഹനമോടിച്ച സിപിഒയ്ക്കും അപകടത്തില്‍ പരിക്കേറ്റു.

ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ എസ്‌ഐ ശിവദാസന്‍, സിപിഒ ഷെമീര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. നാട്ടുകല്ലില്‍ നിന്ന് ശ്രീകൃഷ്ണപുരത്തേക്ക് പോവുന്നതിനിടെയാണ് അപകടമുണ്ടായത്.

ജീപ്പിന്റെ നിയന്ത്രണം വിടാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. അതേസമയം, അപകടത്തില്‍ ജീപ്പിന്റെ മുന്‍ഭാഗത്ത് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. കടയ്ക്കും കേടുപാട് സംഭവിച്ചു.

Exit mobile version