കൊച്ചി: കേരളത്തില്‍ മത്തിവില കുതിച്ചുയരുകയാണ്. കിലോക്ക് 400 രൂപ വരെ എത്തിയിരിക്കുകയാണ്. മത്തിയുടെ വില വര്‍ധനവില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന് ധര്‍മജന്‍ ബോള്‍ഗാട്ടി.
ചാള ഇന്ന് ഭയങ്കര വിലയുള്ള മീനായി മാറിയെന്നും നേരത്തെ അഞ്ച് രൂപയ്ക്ക് ചട്ടി നിറയെ ചാള കിട്ടുമായിരുന്നെന്നും ധര്‍മജന്‍ ബോള്‍ഗാട്ടി പറഞ്ഞു. ട്രോളിംഗ് നിരോധനത്തിന് പിന്നാലെയാണ് മത്തിയുടെ വില കുതിച്ചുയര്‍ന്നത്.
300 രൂപ ആയിരുന്നു ഒരാഴ്ച മുന്‍പ് മത്തിയുടെ വിലയെങ്കില്‍ ഇന്ന് വില പലയിടത്തും കിലോയ്ക്ക് 400 വരെ ഉയര്‍ന്നു. ഇത്രയും വിലയ്ക്ക് മത്തി വാങ്ങുക എന്നത് ചിന്തിക്കാന്‍ പോലും കഴിയില്ലെന്നാണ് വീട്ടമ്മമാര്‍ പറയുന്നത്.
ഇപ്പോള്‍ ചെറുവള്ളങ്ങളില്‍ പിടിച്ചുകൊണ്ടു വരുന്ന മത്തിക്കാണ് ഡിമാന്‍ഡും വിലയും. ട്രോളിംഗ് നിരോധനം അവസാനിക്കും വരെ തീ വില തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post