തൃശൂര്‍: മോചന ദ്രവ്യം ആവശ്യപ്പെട്ട് അര്‍മേനിയയില്‍ ബന്ദിയാക്കപ്പെട്ട മലയാളി മോചിതനായി. ഇരിങ്ങാലക്കുട സ്വദേശി വിഷ്ണുവിനെയാണ് എംബസിയുടെ ഇടപെടലില്‍ മോചിതനാക്കിയത്.
വിഷ്ണുവും ബന്ധുവും എംബസിയിലേക്ക് പോകുകയാണെന്ന് വീട്ടിലേക്ക് വിളിച്ചറിയിച്ചതായി അമ്മ ഗീത പറഞ്ഞു. മോചനദ്രവ്യം ആവശ്യപ്പെട്ടുവെന്നും അര്‍മേനിയന്‍ സ്വദേശികള്‍ വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് വിഡിയോ കോളിലൂടെ കാണിച്ചെന്നും ആരോപിച്ച് കുടുംബം പരാതി നില്‍കിയിരുന്നു.
തൊഴില്‍സ്ഥലത്തെ സാമ്പത്തിക ബാധ്യത വിഷ്ണുവിന്റെ മേല്‍ കെട്ടിവച്ചെന്നും കുടുംബം പരാതിപ്പെട്ടിരുന്നു. കൊല്ലുമെന്ന ഭീഷണിയെ തുടര്‍ന്ന് കുടുംബം മോചനദ്രവ്യമായി ഒന്നരലക്ഷം നല്കി.
മകനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും നീതിവകുപ്പ് മന്ത്രി ആര് ബിന്ദുവിനും നോര്‍ക്കയ്ക്കും അമ്മ ഗീത പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് എംബസിയുടെ ഇടപെടലുണ്ടായത്.
Discussion about this post