പ്രണയത്തില്‍ നിന്ന് പിന്മാറി, പെണ്‍കുട്ടിയെ നടുറോഡില്‍ സ്പാനറുകൊണ്ട് അടിച്ചുകൊന്നു

പ്രതി രോഹിത് യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു.

മുംബൈ: പ്രണയത്തില്‍ നിന്ന് പിന്‍മാറിയതിന് യുവാവ് പെണ്‍കുട്ടിയെ അടിച്ചുകൊന്നു. മുംബൈ വസായി നഗരത്തില്‍ ആളുകള്‍ കാണ്‍കെ രാവിലെയാണ് സംഭവം. 20 വയസുകാരി ആരതി യാദവാണ് മരിച്ചത്. സംഭവത്തില്‍ പ്രതി രോഹിത് യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു.

നടുറോഡില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ വച്ചാണ് 29-കാരനായ രോഹിത് പെണ്‍കുട്ടിയെ ക്രൂരമായി അടിച്ച് കൊലപ്പെടുത്തിയത്. വലിയ സ്പാനര്‍ കയ്യില്‍ കരുതിയ പ്രതി ‘എന്നോട് എന്തിനിങ്ങനെ ചെയ്തു’ എന്ന് ചോദിച്ചുകൊണ്ട് നെഞ്ചിലും തലയക്കും സ്പാനര്‍ ഉപയോഗിച്ച് അടിക്കുകയായിരുന്നു.

അതേസമയം, ക്രൂരമായ ആക്രമണം നടക്കുമ്പോള്‍, ചുറ്റും കൂടിയവരും വാഹനത്തില്‍ യാത്രചെയ്യുന്നവരുമായി ഒരാള്‍ പോലും അത് തടയാന്‍ മുന്നോട്ടുവന്നില്ല. പലരും കാഴ്ചക്കാരായപ്പോള്‍ മറ്റു ചിലര്‍ വീഡിയോ പകര്‍ത്തുന്നതിന്റെ തിരക്കിലായിരുന്നു.

Exit mobile version