കാക്കനാട് ഡിഎൽഎഫ് ഫ്‌ളാറ്റിൽ ഭക്ഷ്യവിഷബാധ; നൂറിലേറെ പേർ ആശുപത്രിയിൽ

കൊച്ചി: കൊച്ചി കാക്കനാട് ഡിഎൽഎഫ് ഫ്‌ലാറ്റിൽ ഭക്ഷ്യവിഷബാധ. ഫ്‌ളാറ്റിൽ താമസിക്കുന്ന നൂറിലേറെ പേർ ഛർദിയും വയറിളക്കവും മൂലം ആശുപത്രിയിൽ ചികിത്സതേടി. കുട്ടികളും പ്രായമായവരുമടക്കമുള്ളവർ ചികിത്സയിലാണ്. കുടിവെള്ളത്തിൽ നിന്നാണ് രോഗബാധയുണ്ടായതെന്നാണ് സൂചന.

ജൂൺ ആദ്യവാരം മുതലാണ് അസുഖങ്ങൾ ബാധിച്ച് തുടങ്ങിയത്. പിന്നീട് ഇതുവരെ ഫ്‌ലാറ്റിൽ താമസിക്കുന്ന 340 പേർ ചികിത്സ തേടിയതായാണ് വിവരം. അഞ്ച് വയസിൽ താഴെയുള്ള ഇരുപതിലധികം കുട്ടികൾക്ക് വിഷബാധയേറ്റതായി റിപ്പോർട്ടുണ്ട്. കുടിവെള്ളത്തിൽനിന്നാണ് വിഷബാധയേറ്റതെന്നാണ് സംശയം.

also read- മകളുടെ വിവാഹനിശ്ചയ ചടങ്ങിനിടെ അയല്‍വാസികളായ ദമ്പതികള്‍ തമ്മില്‍ വഴക്ക്, പരിഹരിക്കാനെത്തിയ 60കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

പരാതിയെ തുടർന്ന് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ആശങ്കയുയർത്തുന്ന അളവിൽ ബാക്ടീരിയ സാന്നിധ്യം വെള്ളത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ താമസിക്കുന്നവർ ജലസംഭരണി, കിണർ, വാട്ടർ അതോറിറ്റി കണക്ഷൻ എന്നിവയിൽ നിന്നെല്ലാമുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്. ഇവയിലേതിൽ നിന്നാണ് രോഗം പടർന്നതെന്ന് കണ്ടെത്താനായിട്ടില്ല. നിലവിൽ ഈ സ്രോതസുകൾ എല്ലാം അടച്ച് ടാങ്കർവഴി വെള്ളം എത്തിക്കുകയാണ് ഫ്‌ളാറ്റുകളിലേക്ക്.

Exit mobile version