ആലപ്പുഴ: കായംകുളത്ത് മദ്യലഹരിയില്‍ ജേഷ്ഠന് അനിയനെ കുത്തിക്കൊന്നു. രണ്ടാംകുറ്റി ദേശത്തിനകം ലക്ഷം വീട് കോളനിയില്‍ സാദിഖ് (38) ആണ് മരിച്ചത്. ഇന്നലെ രാത്രി മദ്യപിച്ചെത്തിയ ഷാജഹാന് അനിയന് സാദിഖിനെ കുത്തുകയായിരുന്നു.
മദ്യലഹരിയിലെത്തിയ ഷാജഹാനും അനിയനും തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രകോപിതനായ ഷാജഹാന് അനിയനെ കത്തികൊണ്ട് കുത്തി. ആക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ സാദിഖിനെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയോടെ മരിച്ചു. സംഭവത്തില്‍ ഷാജഹാനെ പോലീസ് അറസ്റ്റു ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികായണെന്ന് പോലീസ് അറിയിച്ചു.
Discussion about this post