തിരുവനന്തപുരം: ഇന്ന് രാജ്യസഭ തെരഞ്ഞെടുപ്പ് വിജയികളെ പ്രഖ്യാപിക്കും. നിലവില്‍ മൂന്ന് ഒഴിവുകളാണുള്ളത്. കേരളത്തില്‍ നിന്നും രാജ്യസഭയില്‍ ഒമ്പത് എംപിമാരാണുള്ളത്.
നിലവിലുള്ള മൂന്ന് ഒഴിവുകളില്‍ ഇടതുമുന്നണിയില്‍ നിന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി, സിപിഐ നേതാവ് പി പി സുനീര്‍ എന്നിവരാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്.
യുഡിഎഫിന് ലഭിച്ച ഒരു സീറ്റില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി അഡ്വ. ഹാരിസ് ബീരാനും നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു.
ഇന്ന് വൈകിട്ട് മൂന്നുമണിയോടെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിക്കും. മറ്റാരും പത്രിക നല്‍കാത്തതിനാല്‍, സമയപരിധി അവസാനിച്ചശേഷം ഇവര്‍ മൂന്നുപേരും എതിരില്ലാതെ വിജയിച്ചതായി പ്രഖ്യാപിക്കും.
Discussion about this post