അമിതമായി പൊറോട്ട കഴിച്ചു; കൊല്ലത്ത് അഞ്ചു പശുക്കൾ ചത്തു; ഒമ്പത് പശുക്കൾ അവശനിലയിൽ

കൊല്ലം: അമിതമായി പൊറോട്ട കഴിച്ചതിനെ തുടർന്ന് കൊല്ലം വെളിനല്ലൂരിൽ അഞ്ച് പശുക്കൾ ചത്തു. ഒൻപത് പശുക്കൾ അവശനിലയിലാണ്. വട്ടപ്പാറ ഹസ്ബുള്ളയുടെ ഫാമിലെ പശുക്കൾക്കാണ് ദാരുണമായ അന്ത്യമുണ്ടായത്.

പശുക്കൾക്ക് നൽകിയ തീറ്റയിൽ പൊറോട്ടയും ചക്കയും അമിതമായി ഉൾക്കൊള്ളിച്ചതാണ് ദുരന്തത്തിന് കാരണമായത്. ഈ ഭക്ഷണം കഴിച്ചത് മൂലം വയർ കമ്പനം നേരിട്ട് പശുക്കൾ ചാവുകയായിരുന്നുവെന്ന് മൃഗസംരക്ഷണ വകുപ്പ് സ്ഥിരീകരിച്ചു.

സംഭവസ്ഥലം സന്ദർശിച്ച ക്ഷീരവകുപ്പ് മന്ത്രി കെ ചിഞ്ചു റാണി നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് അറിയിച്ചു. പശുക്കളുടെ തീറ്റയെ പറ്റി അവബോധം നൽകുമെന്നും മന്ത്രി പറഞ്ഞു.

ALSO READ- കുട്ടികളെ കലാപം പഠിപ്പിക്കണോ? പാഠപുസ്തകത്തിൽ ബാബറി മസ്ജിദും ഗുജറാത്ത് കലാപവും ഒഴിവാക്കിയതിനെ കുറിച്ച് എൻസിആർടി ഡയറക്ടർ

ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ഡി ഷൈൻകുമാറിന്റെ നേതൃത്വത്തിൽ വെറ്ററിനറി സർജൻമാരായ ജി മനോജ്, കെ മാലിനി, എം ജെ സേതുലക്ഷ്മി എന്നിവരടക്കുന്ന എമർജൻസി റെസ്പോൺസ് ടീം എത്തിയാണ് ചത്ത പശുക്കളുടെ പോസ്റ്റുമോർട്ടം നടത്തിയത്. അവശനിലയിലായ പശുക്കൾക്ക് ചികിത്സ നൽകി വരികയാണ്.

Exit mobile version