മണൽക്കടത്തുകാർക്ക് ഒത്താശ ചെയ്ത് പോലീസ്; പണം കൈപ്പറ്റിയത് ഗൂഗിൾ പേ വഴി; കണ്ണൂരിൽ 3 പോലീസുകാർക്ക് എതിരെ നടപടി

കണ്ണൂർ: മണൽക്കടത്ത് മാഫിയയ്ക്ക് സഹായം ചെയ്ത് നൽകുകയും കൈക്കൂലി വാങ്ങുകയും ചെയ്ത സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി. മണൽക്കടത്തിന് സഹായിച്ച മൂന്ന് പോലീസുകാരെ സ്ഥലം മാറ്റി ജില്ലാ പോലീസ് മേധാവിയാണ് നടപടിയെടുത്തത്.

വളപ്പട്ടണം പോലീസ് സ്റ്റേഷനിലെ അനിഴൻ, ഷാജി, കിരൺ എന്നിവർക്കെതിരെയാണ് നടപടിയെടുത്തിരിക്കു്‌നത്. നേരത്തെ വിജിലൻസ് പോലീസ് സ്റ്റേഷനിൽ മിന്നൽ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു.

ALSO READ- പ്രിൻസി ഇഷ്ടമില്ലാതെ വിദേശത്തേക്ക് പോയി; വിവാഹമോചനവും തേടി; വീടിന് തീയിട്ട് ഭർതൃമാതാവിനെ കൊല്ലാൻ ശ്രമിച്ച് സന്തോഷിന്റെ പ്രതികാരം; പോലീസ് പറയുന്നതിങ്ങനെ

ഇതിന് പിന്നാലെയാണ് ഗൂഗിൾ പേ വഴി മണൽക്കടത്ത് മാഫിയിയിൽ നിന്നും പണം വാങ്ങിയെന്ന് കണ്ടെത്തിയത്. തുടർന്ന് ജില്ലാ പൊലീസ് മേധാവി മൂന്ന് പൊലീസുകാരെ സ്ഥലം മാറ്റി ഉത്തരവിറക്കുകയായിരുന്നു.

Exit mobile version