കണ്ണൂർ: മണൽക്കടത്ത് മാഫിയയ്ക്ക് സഹായം ചെയ്ത് നൽകുകയും കൈക്കൂലി വാങ്ങുകയും ചെയ്ത സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി. മണൽക്കടത്തിന് സഹായിച്ച മൂന്ന് പോലീസുകാരെ സ്ഥലം മാറ്റി ജില്ലാ പോലീസ് മേധാവിയാണ് നടപടിയെടുത്തത്.
വളപ്പട്ടണം പോലീസ് സ്റ്റേഷനിലെ അനിഴൻ, ഷാജി, കിരൺ എന്നിവർക്കെതിരെയാണ് നടപടിയെടുത്തിരിക്കു്നത്. നേരത്തെ വിജിലൻസ് പോലീസ് സ്റ്റേഷനിൽ മിന്നൽ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഗൂഗിൾ പേ വഴി മണൽക്കടത്ത് മാഫിയിയിൽ നിന്നും പണം വാങ്ങിയെന്ന് കണ്ടെത്തിയത്. തുടർന്ന് ജില്ലാ പൊലീസ് മേധാവി മൂന്ന് പൊലീസുകാരെ സ്ഥലം മാറ്റി ഉത്തരവിറക്കുകയായിരുന്നു.
Discussion about this post