കോഴിക്കോട്: വയനാട്ടിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസ്സിൽവെച്ച് 23-കാരിക്കെതിരെ ലൈംഗികാതിക്രമം.
മാനന്തവാടിയിൽനിന്ന് പുറപ്പെട്ട കോഴിക്കോട്ടേക്കുള്ള ബസ്സിൽവെച്ചായിരുന്നു യുവതിക്ക് നേരെ സഹയാത്രികന്റെ ആക്രമണം. തുടർന്ന് ബസിൽ വെച്ചുതന്നെ യുവതി ഇയാളെ അടിച്ചു. ബഹളം ശ്രദ്ധയിൽപ്പെട്ടതോടെ ബസ് ഡ്രൈവർ സംഭവം പോലീസിൽ അറിയിച്ചെങ്കിലും യുവതി പരാതിയില്ലെന്ന് അറിയിക്കുകയായിരുന്നു.
തന്നോട് മോശമായി പെരുമാറിയതിന് തക്കതായ ശിക്ഷ താൻ തന്നെ നേരിട്ട് നൽകിയതിനാലാണ് പരാതി നൽകാത്തതെന്നു യുവതി വ്യക്തമാക്കി.
Discussion about this post