ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വയനാട് മണ്ഡലമോ റായ്ബറേലി മണ്ഡലമോ നിലനിര്‍ത്തുകയെന്ന് കാര്യത്തില്‍ നാളെ തീരുമാനിക്കും. അതേസമയം, കോണ്‍ഗ്രസിലെ ഉത്തരേന്ത്യന്‍ നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെടുന്നത് റായ്ബറേലി നിലനിര്‍ത്തണമെന്നാണ്.
രാഹുല്‍ഗാന്ധി വയനാട് ഒഴിഞ്ഞേക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് സൂചന നല്‍കിയിരുന്നു. ഫലം വന്ന് 14 ദിവസത്തിനുള്ളില്‍ രണ്ടു മണ്ഡലങ്ങളില്‍ വിജയിച്ചാല്‍ ഏതു മണ്ഡലം നിലനിര്‍ത്തുന്നു എന്നത് തീരുമാനം അറിയിക്കണമെന്നാണ് ചട്ടം.
ചൊവ്വാഴ്ച ഇതിനുള്ള സമയപരിധി അവസാനിക്കും. അതിനാല്‍ നാളെയോ മറ്റന്നാളോ തീരുമാനമുണ്ടായേക്കും. പ്രിയങ്ക ഗാന്ധി വയനാട് മണ്ഡലത്തില്‍ മത്സരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.