തൊടുപുഴ: രണ്ട് വീടുകള്‍ക്ക് തീയിട്ടു നശിപ്പിച്ച യുവാവ് പിടിയില്‍. ഇടുക്കിയിലെ പൈനാവിലാണ് സംഭവം. കൊച്ചു മലയില്‍ അന്നക്കുട്ടി, മകന് ജിന്‍സ് എന്നിവരുടെ വീടുകള്‍ക്കാണ് തീയിട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് അന്നക്കുട്ടിയുടെ മകളുടെ ഭര്‍ത്താവ് സന്തോഷ് പിടിയിലായി. തീയിട്ട സമയത്ത് വീടുകളില്‍ ആളില്ലായിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.
സന്തോഷ് പന്തം കൊളുത്തി വീടിനു നേര്‍ക്ക് എറിയുകയായിരുന്നു. അന്നക്കുട്ടി താമസിച്ചിരുന്ന വീട് പൂര്‍ണമായി കത്തിയ നിലയിലാണ്. അലമാരയും വീട്ടു സാധനങ്ങളും ഉള്‍പ്പടെ കത്തിയ നിലയിലാണ്.
അന്നക്കുട്ടിയുടെ മകന് ജിന്‍സിന്റെ വീടും ഭാഗീകമായി കത്തി നശിച്ചു. രാവിലെ ഈ വഴിയിലൂടെ പോയ നാട്ടുകാരാണ് വീടുകത്തുന്നത് കണ്ടത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം അന്നക്കുട്ടിയുടെയും പേരക്കുട്ടിയുടെയും ദേഹത്ത് സന്തോഷ് പെട്രോളൊഴിച്ച് തീകൊളുത്തിയത് വലിയ വാര്‍ത്തയായിരുന്നു. പിന്നാലെയാണ് ഈ സംഭവവും. കുടുംബപ്രശ്നമാണ് വീടിന് തീയിടുന്നതിലേക്ക് നയിച്ചത് എന്നാണ് വിവരങ്ങള്‍.
Discussion about this post