അരളിപ്പൂവ് കഴിച്ചെന്ന് സംശയം, ഒമ്പതാംക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ ചികിത്സയില്‍

flower|bignewslive

കൊച്ചി: എറണാകുളത്ത് അരളിപ്പൂവ് കഴിച്ചെന്ന സംശയത്തെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ചികിത്സയില്‍. രണ്ട് ഒമ്പതാംക്ലാസ്സ് വിദ്യാര്‍ത്ഥികളാണ് ചികിത്സയിലുള്ളത്.

കടയിരുപ്പ് ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളാണ് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് രാവിലെ ക്ലാസില്‍ വച്ച് തലവേദനയും ഛര്‍ദ്ദിയും ഉണ്ടായിരുന്നു.

തുടര്‍ന്ന് ഇരുവരെയും കടയിരുപ്പ് സിഎച്ച്‌സിയില്‍ എത്തിച്ച് പരിശോധിച്ചിരുന്നു. തങ്ങള്‍ വീട്ടില്‍ നിന്ന് വരുന്ന വഴി അരളി പൂവ് കഴിച്ചുവെന്നാണ് കുട്ടികള്‍ ഡോക്ടറോട് പറഞ്ഞത്.

പിന്നാലെയാണ് കുട്ടികളെ നിരീക്ഷണത്തിലാക്കിയത്. രക്ത സാമ്പിളുകള്‍ വിദഗ്ദ പരിശോധയ്ക്ക് നല്‍കിയിട്ടുണ്ട്. 24 മണിക്കൂര്‍ കര്‍ശന നിരീക്ഷണത്തിന് ശേഷം തുടര്‍ ചികിത്സാ കാര്യത്തില്‍ തീരുമാനമെടുക്കാനാണ് മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം.

Exit mobile version