കോഴിക്കോട്: കോഴിക്കോട് എൻഐടിയിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തിയതിന് എതിരെ സമരം ചെയ്ത വിദ്യാർഥികളിൽനിന്ന് വൻ തുക പിഴ ഈടാക്കാൻ ഉത്തരവ്. എൻഐടിയിലെ അഞ്ച് വിദ്യാർഥികളിൽ നിന്ന് 33 ലക്ഷം രൂപ പിഴ ഈടാക്കണമെന്ന് ചൂണ്ടിക്കാട്ടി രജിസ്ട്രാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
രാത്രികാലത്ത് ക്യാംപസ് വിട്ട് പുറത്തുപോകുന്നത് വിലക്കിയതിനെതിരെ നടത്തിയ സമരവുമായി ബന്ധപ്പെട്ടാണ് പിഴ. ഒരു വിദ്യാർഥി 6,61,155 രൂപയാണ് പിഴ അടക്കേണ്ടത്. 2024 മാർച്ച് 22-നായിരുന്നു രാത്രി കർഫ്യുവിനെതിരായ സമരം നടത്തിയത്.
വിദ്യാർഥികൾ രാവിലെ 7.30 മുതൽ വിദ്യാർഥികൾ നടത്തിയ സമരം കാരണം അധ്യപകരുൾപ്പെടയുള്ളവർക്ക് അകത്ത് പ്രവേശിക്കാൻ സാധിച്ചില്ല. അന്നത്തെ ഒരു പ്രവൃത്തി ദിവസം നഷ്ടമായതിനാൽ സ്ഥാപനത്തിനുണ്ടായിരിക്കുന്ന നഷ്ടം നികത്താൻ 33 ലക്ഷം രൂപ പിഴ ഈടാക്കണമെന്നാണ് നോട്ടീസ്.
ALSO READ- കുവൈത്ത് ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് എട്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കമ്പനി
നൈറ്റ് കർഫ്യൂ കർശനമായി പാലിക്കുന്നതിന്റെ ഭാഗമായി രാത്രി 11 മണിക്ക് ശേഷം ക്യാംപസിൽ വിദ്യാർഥികൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തിയ ഡീനിന്റെ ഉത്തരവിനെതിരെ വലിയ പ്രതിഷേധമുണ്ടായിരുന്നു. ഉത്തരവ് പ്രകാരം രാത്രി 11 മണിക്ക് ശേഷം വിദ്യാർഥികൾക്ക് ക്യാംപസിന് പുറത്തേക്കോ അകത്തേക്കോ പോകാൻ കഴിയില്ലായിരുന്നു.
Discussion about this post