സ്വര്‍ണമാലയെന്ന വ്യാജേന മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടാന്‍ ശ്രമം; പെരിന്തല്‍മണ്ണയില്‍ 5 യുവാക്കള്‍ പിടിയില്‍

രണ്ട് പവന്റെ സ്വര്‍ണമാല എന്ന വ്യാജേന മുക്കുപണ്ടം വെച്ച് 60,000 രൂപ തട്ടിയെടുക്കാനാണ് ഇവര്‍ ശ്രമിച്ചത്.

മലപ്പുറം: പെരിന്തല്‍മണ്ണ സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമം. സംഭവത്തില്‍ അഞ്ചു യുവാക്കളെ ബാങ്ക് അധികൃതര്‍ തടഞ്ഞുവെച്ച് പോലീസിന് കൈമാറി. രണ്ട് പവന്റെ സ്വര്‍ണമാല എന്ന വ്യാജേന മുക്കുപണ്ടം വെച്ച് 60,000 രൂപ തട്ടിയെടുക്കാനാണ് ഇവര്‍ ശ്രമിച്ചത്.

പെരിന്തല്‍മണ്ണ സഹകരണ ബാങ്കിന്റെ ഊട്ടി റോഡിലെ പ്രധാന ശാഖയിലാണ് മാലയുമായി ബുധനാഴ്ച വൈകീട്ട് മൂന്നരയോടെ അഞ്ചംഗ സംഘമെത്തിയത്. മാല പരിശോധിച്ചപ്പോള്‍ ബാങ്കിലെ അപ്രൈസര്‍ക്ക് സംശയം തോന്നുകയും സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ മുക്കുപണ്ടമാണെന്ന് ഉറപ്പാക്കുകയും ചെയ്തു. ഉടനെ ബാങ്ക് അധികൃതര്‍ പെരിന്തല്‍മണ്ണ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ബാങ്ക് സെക്രട്ടറി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് എത്തി പ്രതികളെ പിടികൂടുകയായിരുന്നു.

Exit mobile version