തിരുവനന്തപുരം : ഖുറാന്‍ പഠിക്കാന്‍ പോയ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച 61വയസ്സുകാരന് 56 വര്‍ഷം കഠിനതടവും 75000 രൂപ പിഴയും ശിക്ഷ വിധിച്ചു. പോത്തന്‍കോട് കല്ലൂരില്‍ കുന്നുകാട് ദാറുസ്സലാം വീട്ടില്‍ അബ്ദുല്‍ ജബ്ബാറിനെയാണ് കോടതി ശിക്ഷിച്ചത്.
തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആര്‍. രേഖയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക അടച്ചിലെങ്കില്‍ ഒരു വര്‍ഷവും ഏഴ് മാസം കൂടുതല്‍ കഠിന തടവും അനുഭവിക്കണമെന്ന് പിഴത്തുക കുട്ടിക്ക് നല്‍കണമെന്നും കോടതി വിധിച്ചു. പതിനൊന്നുകാരനെ നിരന്തരമായി പീഡിപ്പിച്ച പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ല എന്ന് കോടതി വിധിന്യായത്തില്‍ പറഞ്ഞു.
2020ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പീഡനത്തിനിരയായ കുട്ടി പ്രതിയുടെ വീട്ടില്‍ ഖുറാന്‍ പഠിക്കാന്‍ പോകുമായിരുന്നു. ആ സമയം മറ്റ് കുട്ടികളെ വീട്ടിലെ ഹാളില്‍ ഇരുത്തി എഴുതാന്‍ കൊടുത്തതിന് ശേഷം കുട്ടിയെ മാത്രം വീട്ടിലെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോകുമായിരുന്നു.
കുട്ടിയെ നിരന്തരം പീഡിപ്പിച്ചു എന്നതാണ് പ്രോസിക്യൂഷന്‍ കേസ്. മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണിക്കുകയും ചെയ്തിരുന്നു. കുട്ടി പലപ്പോഴും എതിര്‍ത്തെങ്കിലും പ്രതി കൂട്ടാക്കിയില്ല. പുറത്ത് പറഞ്ഞാല്‍ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ കുട്ടി ആരോടും വിവരം പറഞ്ഞില്ല.
പ്രതിയുടെ വീട്ടില്‍ കുട്ടിയുടെ അനുജനെയും ഖുറാന്‍ പഠിക്കാന്‍ കൊണ്ടു പോകണം എന്ന് വീട്ടുകാര്‍ പറഞ്ഞപ്പോള്‍ കുട്ടി സമ്മതിച്ചില്ല. തുടര്‍ന്ന് വീട്ടുകാര്‍ അനുജനെ കൂടെ കൊണ്ടുപോകാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ആണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. പിന്നാലെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.