തിരുവനന്തപുരം: കുവൈത്തിലുണ്ടായ തീപിടുത്തത്തില്‍ 43ഓളം പേരാണ് മരിച്ചത്. അതില്‍ 11 പേര് മലയാളികളാണെന്നാണ് വിവരം. അപകട വിവരം പുറത്തുവന്നതിന് പിന്നാലെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു.
കുവൈത്ത് സര്‍ക്കാരുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഇന്ത്യന്‍ എംബസിക്ക് നല്‍കണമെന്നും മുഖ്യമന്ത്രി കത്തിലൂടെ അഭ്യര്‍ത്ഥിച്ചു.
ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ക്ക് ജീവന് നഷ്ടപ്പെട്ടതായും ചിലര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുവൈറ്റിലെ മലയാളി ഉയമസ്ഥതയിലുള്ള തൊഴിലാളി ക്യാംപിലാണ് തീപിടിത്തമുണ്ടായത്. പരിക്കേറ്റ 52-ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. മൂന്ന് പേരെ കാണാതായിട്ടുണ്ട്. മരണപ്പെട്ടവരില്‍ കൊല്ലം ഒയൂര്‍ സ്വദേശിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.
Discussion about this post