തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സംസ്ഥാനസര്‍ക്കാരിനെതിരെ എകെ ആന്റണി. സര്‍ക്കാര്‍ സ്വീകരിച്ചത് കേരള ജനതയെ ഭിന്നിപ്പിക്കുന്ന നടപടിയായിരുന്നുവെന്ന് ആന്റണി വിമര്‍ശിച്ചു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിക്കണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയ്ക്ക് മാതൃകയായ കേരളത്തെ മതില് കെട്ടി ജാതി മത സംഘടനകളെ കൊണ്ട് അടപ്പിച്ചുവെന്നും എകെ ആന്‍ണി കുറ്റപ്പെടുത്തി. ബിജെപിക്കും നരേന്ദ്ര മോഡിക്കും പിണറായി വിജയനും തക്കതായ ഷോക്ക് ട്രീറ്റ്മെന്റ് കൊടുക്കാന്‍ ഈ തെരഞ്ഞെടുപ്പില്‍ കഴിയണമെന്നും ആന്‍ണി കൂട്ടിച്ചേര്‍ത്തു.
Discussion about this post