ന്യൂഡല്‍ഹി: തനിക്ക് കേന്ദ്രമന്ത്രിയായി കിട്ടുന്ന വേണ്ടെന്ന് സുരേഷ് ഗോപി. വ്യക്തിപരമായ ബാധ്യതകള്‍ നിറവേറ്റപ്പെടണമെന്നാണ് ആഗ്രഹമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
സിനിമ എന്ന തൊഴിലേ തനിക്ക് അറിയൂ. വേറെ വരുമാന മാര്‍ഗം ഇല്ലെന്നും അതിനാല്‍ കേന്ദ്രമന്ത്രിയുടെ ശമ്പളം താന്‍ എടുക്കില്ലെന്നും ഇത് രാജ്യസഭയില്‍ ചെയ്തതുപോലെ ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു.
also read:മാങ്കുളത്ത് മകന്‍ അച്ഛനെ കൊന്നത് പണം നല്‍കാത്തതിനാല്‍, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
സിനിമാ ചിത്രീകരണ സ്ഥലത്തുനിന്ന് ജോലി ചെയ്യുന്ന രീതി സ്വീകരിക്കാന്‍ ആലോചിക്കുന്നുവെന്നും വിശദമായി പിന്നീട് പറയാമെന്നും കുലം വേണ്ടാത്തവനെ നാടിനു വേണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
പെട്രോളിയം മന്ത്രാലയത്തെക്കുറിച്ച് താന്‍ പഠിച്ച് തുടങ്ങിയിട്ടുപോലുമില്ല. പഠിച്ച് മന്നന്‍ ആകണം എന്നു കരുതുന്നുവെന്നും ടൂറിസം രംഗത്തിന് പ്രാധാന്യം നല്‍കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.