മുണ്ടക്കയം: തീര്‍ത്ഥാടകര്‍ക്ക് കനത്ത വെല്ലുവിളിയായി വീണ്ടും ശബരിമല കാനനപാതയില്‍ കാട്ടാനയുടെ ആക്രമണം. നിരവധി തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. മംഗലാപുരം, വിജയവാഡ സ്വദേശികളായ 5 പേരെ കോട്ടയം മെഡിക്കല്‍ കോളജിലും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍ ആനയെ കണ്ട് ഭയന്നോടിയ തീര്‍ത്ഥാടകരെ കുറിച്ച് യാതതൊരു അറിവും ലഭിച്ചിട്ടില്ല.
ഇന്നലെ രാത്രി മുക്കുഴിയില്‍ നിന്നു അര കിലോമീറ്റര്‍ അകലെ ചീനിത്താവളത്താണു 7 കാട്ടാനകളുടെ സംഘം തീര്‍ത്ഥാടകരെ ലക്ഷ്യമാക്കി എത്തിയത്. കഴിഞ്ഞ ദിവസം മുക്കുഴിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സേലം സ്വദേശി പരമശിവം കൊല്ലപ്പെട്ടിരുന്നു.
അതേ സ്ഥലത്താണു ഇന്നും ആക്രമണം. ഇന്നലെ രാത്രി 7 മണിയോടെയാണു വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 15 അംഗ സംഘം ചീനിത്താവളത്ത് എത്തിയത്. അപ്രതീക്ഷിത ആക്രമണത്തില്‍ തീര്‍ത്ഥാടകര്‍ ചിതറിയോടി. ഇവരുടെ നിലവിളി കേട്ട് എത്തിയ വനപാലകര്‍ ആനക്കൂട്ടത്തെ തുരത്തിയ ശേഷം മുക്കുഴി വരെ ആംബുലന്‍സ് എത്തിച്ചാണ് ആശുപത്രിയിലേക്കു മാറ്റിയത്.
Discussion about this post