ഇരുമ്പ് തോട്ടി ഇലക്ട്രിക് ലൈനില്‍ തട്ടി, വയോധികയ്ക്ക് ദാരുണാന്ത്യം

ടെറസിൽ നിന്നും തേങ്ങ അടർത്തിയശേഷം തോട്ടി തിരികെ കൊണ്ടുപോകുമ്പോൾ താഴ്ന്നു കിടന്ന ഇലക്ട്രിക് ലൈനിൽ തട്ടിയായിരുന്നു അപകടം

തിരുവനന്തപുരം: ഇരുമ്പ് തോട്ടി ഇലക്ട്രിക് ലൈനില്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം. ആറ്റിങ്ങല്‍ ഞാറക്കാട്ട് വിള ചരുവിള വീട്ടില്‍ ശാന്ത (60) ആണ് മരണപ്പെട്ടത്. സമീപത്തെ വീട്ടില്‍ നിന്നും ഇരുമ്പ് തോട്ടി വാങ്ങി ടെറസില്‍ നിന്നും തേങ്ങ പറിച്ച ശേഷം തോട്ടി തിരികെ കൊണ്ടുപോകുമ്പോള്‍ താഴ്ന്നു കിടന്ന ഇലക്ട്രിക് ലൈനില്‍ തട്ടുകയായിരുന്നു.

ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏറെനാളായി മകളോടൊപ്പം ചെന്നൈയില്‍ ആയിരുന്ന ശാന്ത കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടിക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കരവാരം പഞ്ചായത്തിലെ വിവിധ ഇടങ്ങളിലെ ഇലക്ട്രിക് ലൈനുകള്‍ വളരെ താഴ്ന്ന നിലയിലാണ് സ്ഥിതി ചെയ്യുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

Exit mobile version