കൊല്‍ക്കത്ത: ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയ്ക്കെതിരെ സ്ത്രീപീഡന ആരോപണം. ആര്‍എസ്എസ് അംഗം ശന്തനു സിന്‍ഹയാണ് അമിത് മാളവ്യയ്ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
അമിത് മാളവ്യ ബംഗാളില്‍ വച്ച് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തു വെന്നാണ് ആരോപണം. അതേസമയം, ശന്തനുവിന്റെ ആരോപണം തീര്‍ത്തും തെറ്റാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തകയാണ് ലക്ഷ്യമെന്നും അമിത് മാളവ്യ പറഞ്ഞു.
തുടര്‍ന്ന് ശന്തനുവിനെതിരെ അമിത് മാളവ്യ 10 കോടിയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. ശന്തനു സിന്‍ഹ മാപ്പ് പറയണമെന്നും തെറ്റായ പോസ്റ്റ് പിന്‍വലിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു.
അതേസമയം, അമിത് മാളവ്യക്കെതിരെ ബിജെപി ഉടന്‍ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കണമെന്നും കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ് പറഞ്ഞു.