കെ മുരളീധരന്റെ തോല്‍വിയും ഡിസിസി ഓഫീസിലെ സംഘര്‍ഷങ്ങളും, ജില്ലാ പ്രസിഡന്റ് ജോസ് വള്ളൂരും എംപി വിന്‍സെന്റും രാജിവെച്ചു

congress|bignewslive

തൃശൂര്‍: ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്റെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് വള്ളൂര്‍ രാജിവെച്ചു. മുരളീധരന്റെ തോല്‍വിക്ക് പിന്നാലെ ഡിസിസി ഓഫീസുണ്ടായ സംഘര്‍ഷങ്ങളും രാജിക്ക് കാരണമായി.

ഡിസിസി ഓഫീസിലെത്തിയാണ് ജോസ് വള്ളൂര്‍ രാജി പ്രഖ്യാപിച്ചത്. ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ എംപി വിന്‍സെന്റും രാജി വെച്ചിട്ടുണ്ട്. താന്‍ ഡിസിസി ഓഫീസിലെ സംഘര്‍ഷങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വെക്കുകയാണെന്ന് എംപി വിന്‍സെന്റ് വ്യക്തമാക്കി.

ഡിസിസി ഓഫീസില്‍ നടക്കാന്‍ പാടില്ലാത്ത സംഭവങ്ങളാണ് നടന്നതെന്നും എംപി വിന്‍സെന്റ് പറഞ്ഞു. അതേസമയം, തെരഞ്ഞെടുപ്പില്‍ മുരളീധരന്റെ തോല്‍വിയിലും ഡിസിസി ഓഫീസിലുണ്ടായ കൂട്ടയടിയിലും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍, എംപി വിന്‍സെന്റ് എന്നിവരുടെ രാജി ആവശ്യപ്പെടാന്‍ ഹൈക്കമാന്‍ഡ് കെപിസിസിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ഈ ഉത്തരവാദിത്തത്തില്‍ നിന്നും ഇരു നേതാക്കള്‍ക്കും ഒഴിഞ്ഞു നില്‍ക്കാനാകില്ലെന്നും നേതൃത്വം വിലയിരുത്തി. എഐസിസി നിര്‍ദേശം കെപിസിസി ഇരുനേതാക്കളെയും അറിയിക്കുകയായിരുന്നു.

Exit mobile version