ന്യൂഡല്‍ഹി: തന്നെ സഹമന്ത്രി സ്ഥാനത്തുനിന്നും താമസിയാതെ റിലീവ് ചെയ്യുമെന്നാണ് തോന്നുന്നതെന്ന് സുരേഷ് ഗോപി. കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞചെയ്തതിനു പിറ്റേന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
”എനിക്ക് ഇതൊന്നും വേണ്ട എന്നു തന്നെയാണ് പറഞ്ഞിരുന്നത്. എനിക്കു തോന്നുന്നത് എന്നെ താമസിയാതെ റിലീവ് ചെയ്യുമെന്നാണ്. എനിക്ക് സിനിമ ചെയ്തേ മതിയാകൂ”- എന്ന് സുരേഷ് ഗോപി പറഞ്ഞു.
തൃശൂര്‍കാര്‍ക്ക് എന്നെ അറിയാം. ഒരു എംപി എന്ന നിലയ്ക്ക് തൃശൂര്‍കാര്‍ക്ക് മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും തനിക്ക് കിട്ടാന്‍ പോകുന്ന വകുപ്പ് അതാണെന്നൊന്നും അറിയില്ല. അതറിഞ്ഞാലല്ലേ ഏതൊക്കെ എങ്ങനെയൊക്കെയുള്ള കാര്യങ്ങളിലാണ് ഇടപെടാന്‍ കഴിയുക എന്നറിയാനാകൂവെന്നും സുരേഷ് ഗോപി പറഞ്ഞു.
കേരളത്തിലേക്ക് എയിംസ് കൊണ്ടു വരിക എന്നതാണ് പ്രധാനം. അതിനായി ഒരു എംപി എന്ന നിലയ്ക്കു തന്നെ പ്രവര്‍ത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മറ്റു മന്ത്രിമാരുടെ അടുത്ത് ഒരു എംപി എങ്ങനെ നടക്കുമോ അതുപോലെ നടക്കണമെന്നാണ് വിചാരിക്കുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.