തിരുവനന്തപുരം: ഒരു കുടുംബത്തിലെ മൂന്നുപേരെ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. അമ്മയും അച്ഛനും മകനുമാണ് മരിച്ചത്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയിലാണ് സംഭവം.
തൊഴുക്കല്‍ കൂട്ടപ്പന ക്ഷേത്രത്തിനു സമീപം മണിലാല്‍ (52), ഭാര്യ സ്മിത (45), മകന്‍ അഭിലാല്‍ (22) എന്നിവരാണു മരിച്ചത്. കടബാധ്യതയാണ് മരണത്തിന് കാരണമായത് എന്നാണ് സൂചന.
കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണു സംഭവം. മണിലാല്‍ ചില ബന്ധുക്കളെ ഫോണില്‍ വിളിച്ച് തങ്ങള്‍ കുടുംബസമേതം ജീവനൊടുക്കാന്‍ പോവുകയാണെന്ന് അറിയിക്കുകയായിരുന്നു.
ഇതേ കേട്ടതോടെ ബന്ധുക്കള്‍ വിവരം നഗരസഭ കൗണ്‍സിലര്‍ കൂട്ടപ്പന മഹേഷിനെ അറിയിച്ചു. സ്ഥലത്തെത്തിയ കൗണ്‍സിലര്‍ എന്തോ ദ്രാവകം കുപ്പിയില്‍നിന്ന് കുടിച്ചു കസേരയില്‍ ഇരിക്കുന്ന മണിലാലിനെയാണ് കണ്ടത്.
വീടിനകത്തു കയറി നോക്കിയപ്പോള്‍ സ്മിതയെയും അഭിലാലിനെയും അവശനിലയില്‍ കണ്ടെത്തി. ഉടന്‍ തന്നെ ഇരുവരെയും പിന്നാലെ മണിലാലിനെയും ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
മരണ കാരണം സാമ്പത്തിക ബാധ്യതയാണെന്ന് ആത്മഹത്യ കുറിപ്പില്‍ നിന്നും കണ്ടെത്തി. തമിഴ്‌നാട്ടില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസിനായി പലരില്‍ നിന്നും കടം വാങ്ങി 9 ലക്ഷം കൈമാറിയിരുന്നു.
എന്നാല്‍ ഈ പണം തിരികെ ലഭിച്ചില്ല. ഈ കടത്തിന് പലിശ നല്‍കാന്‍ വീണ്ടും വായ്പയെടുത്തു. അതും തിരിച്ചെടക്കാന്‍ കഴിഞ്ഞില്ല. സാമ്പത്തിക ബാധ്യത താങ്ങാനാവുന്നില്ലെന്നും മരിക്കാന്‍ പോകുകയാണെന്നും കുറിപ്പില്‍ പറയുന്നു.
Discussion about this post