ന്യൂഡല്‍ഹി: തനിക്ക് പ്രത്യേകിച്ച് ഒരു വകുപ്പ് ലഭിക്കണമെന്ന ആഗ്രഹമില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം.
കേരളത്തിനു വേണ്ടി ആഞ്ഞുപിടിക്കുമെന്നും കേരളത്തിനും തമിഴ്‌നാടിനും വേണ്ടിയാണ് ഞാന്‍ നിലകൊള്ളുന്നതെന്നും ഏത് വകുപ്പ് എന്നതില്‍ ഒരാഗ്രവുമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
എല്ലാ വകുപ്പിലും എംപിക്ക് ഇടപെടാം. സംസ്ഥാന സര്‍ക്കാര്‍ അഭിപ്രായ ഭിന്നതയുണ്ടാക്കാതിരുന്നാല്‍ മതിയെന്നും ജോര്‍ജ് കുര്യന്‍ മന്ത്രിയായതോടെ ജോലി വീതം വയ്ക്കാന്‍ സാധിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
താന്‍ സഹമന്ത്രിസ്ഥാനം പോലും വേണ്ട എന്നാണ് പറഞ്ഞത്. എന്ത് ചുമതല വന്നാലും ഏറ്റെടുക്കുമെന്നും കേരളത്തിനു വേണ്ടി ആഞ്ഞുപിടിക്കുമെന്നും അത് മുടക്കാതിരുന്നാല്‍ മാത്രം മതിയെന്നും സുരേഷ് ഗോപി പറഞ്ഞു.