തിരുവനന്തപുരം: കേന്ദ്രമന്ത്രിസഭയില്‍ അര്‍ഹമായ പരിഗണന ലഭിക്കാതെ പോയതില്‍ സുരേഷ് ഗോപിക്ക് അതൃപ്തിയെന്ന് സൂചന. തൃശ്ശൂരില്‍ മിന്നും വിജയം നേടി ബിജെപി കേരളത്തില്‍ ലോക്‌സഭാ അക്കൗണ്ട് തുറന്നിട്ടും സഹമന്ത്രി സ്ഥാനം മാത്രം നല്‍കിയതിലാണ് സുരേഷ് ഗോപിക്ക് അതൃപ്തി.
അതേസമയം, കേന്ദ്രസഹമന്ത്രി സ്ഥാനത്ത് നിന്ന് മാറാനുള്ള നീക്കവുമായി സുരേഷ് ഗോപി. സിനിമകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും മന്ത്രിസ്ഥാനം അതിനു തടസമാണെന്നും സുരേഷ്‌ഗോപി ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. തൃശൂരില്‍നിന്ന് മിന്നുന്ന വിജയം നേടിയിട്ടും തന്നെ സഹമന്ത്രിസ്ഥാനത്ത് ഒതുക്കിയതില്‍ അദ്ദേഹത്തിന് അതൃപ്തിയുണ്ടെന്നും സൂചനയുണ്ട്.
”താമസിക്കാതെ തന്നെ കേന്ദ്രമന്ത്രി സ്ഥാനത്തുനിന്ന് ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നു. എനിക്ക് സിനിമ ചെയ്‌തേ മതിയാകൂ. കേന്ദ്ര നേതൃത്വം തീരുമാനിക്കട്ടെ. എംപി എന്ന നിലയില്‍ തൃശൂരില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും. കേന്ദ്രമന്ത്രിസ്ഥാനം വേണ്ടെന്നായിരുന്നു തന്റെ നിലപാട്” സുരേഷ് ഗോപി പറഞ്ഞു.