തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി 12 മണി മുതല്‍ ട്രോളിംഗ് നിരോധനം. ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസം സംസ്ഥാനത്ത് ട്രോളിംഗ് നിരോധനമുണ്ടാകും. പരമ്പരാഗത വള്ളങ്ങള്‍ക്ക് മാത്രമെ ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് അനുമതിയുള്ളു. നിരോധനം ലംഘിക്കുന്ന ബോട്ടുള്‍ക്കതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. നിരോധനം ലംഘിക്കുന്നവരെ നിരീക്ഷിക്കാന്‍ കോസ്റ്റല്‍ പോലീസ് സജീവമായിരിക്കും.
എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ട്രോളിങ് നിരോധന കാലയളവില്‍ ഇന്‍ബോര്‍ഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയര്‍ വള്ളം മാത്രമേ അനുവദിക്കൂ.
Discussion about this post