സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മോഹൻലാലിനെ നേരിട്ട് ക്ഷണിച്ച് നരേന്ദ്ര മോഡി; എത്താനാകില്ല, അസൗകര്യമുണ്ടെന്ന് താരം

തിരുവനന്തപുരം : മൂന്നാം മോഡി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ലഭിച്ച ക്ഷണം നിരസിച്ച് നടൻ മോഹൻലാൽ. നരേന്ദ്ര മോഡി നേരിട്ടാണ് മോഹൻലാലിനെ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ക്ഷണിച്ചത്. എന്നാൽ, തനിക്ക് ചടങ്ങിൽ പങ്കെടുക്കുന്നതിൽ അസൗകര്യമുണ്ടെന്ന് മോഹൻലാൽ അറിയിക്കുകയായിരുന്നു. വ്യക്തിപരമായ അസൗകര്യം കാരണം എത്താനാകില്ലെന്നാണ് മോഹൻലാൽ അറിയിച്ചിരിക്കുന്നത്.

ഞായറാഴ്ച വൈകിട്ട് 7.15ന് തുടങ്ങുന്ന മൂന്നാം മോഡി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായിരിക്കുകയാണ്. ചടങ്ങിൽ പങ്കെടുക്കാനായി ബംഗ്‌ളാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന, സീഷൽസ് ഉപരാഷ്ട്രപതി അഹമദ് ആഫിഫ് എന്നിവർ ദില്ലിയിൽ എത്തിച്ചേർന്നിട്ടുണ്ട്. സിനിമാ താരങ്ങളടക്കം പ്രമുഖവ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുക്കും.

ALSO READ- സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലേക്ക്; മോഡി വിളിച്ചു, ഡൽഹിയിലേക്ക് പുറപ്പെട്ടത് കുടുംബത്തോടെ

മോഡിയുടെ ഓഫീസിൽ നിന്നും ക്ഷണം ലഭിച്ചതിനെ തുടർന്ന് തൃശ്ശൂരിന്റെ നിയുക്ത എംപി സുരേഷ് ഗോപി ഡൽഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കേന്ദ്രമന്ത്രിയാകാൻ സുരേഷ് ഗോപിയിൽ ബിജെപി നേതൃത്വം സമ്മർദം ചെലുത്തിയെന്നാണ് സൂചന.

Exit mobile version